Monday, 25 August 2014

മദര്‍ തെരേസ







 മദര്‍ തെരേസ
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[1] മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംക്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു.

Sunday, 24 August 2014

ഇന്‍കം ടാക്സ് പ്രതിമാസ ഡിഡക്ഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്‌. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച്

Saturday, 23 August 2014

ഓണാഘോഷം


.. ജി.എച്ച്.എസ്. പെരഡാല...വിദ്യാഭ്യാസ വാര്‍ത്തകള്‍.....ഓണാഘോഷ പരിപാടികള്‍...... ........

അദ്ധ്യാപകരുടെ ശ്രദ്ധക്ക്

പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ് സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട് കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.

Friday, 22 August 2014

Akshara Muttam


Aksharamuttam Quiz Competition
Leader Election - School Parlement- GHS Perdala

School Parlement, Election Instruction.. GHS Perdala