Friday 10 October 2014


LATEST NEWS
  Oct 10, 2014
കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
സ്‌റ്റോക്ക് ഹോം: ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

Thursday 9 October 2014

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മോദിയാനോയ്ക്ക്



 
 സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം 
പാട്രിക് മോദിയാനോയ്ക്ക്



സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്.

1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സ്മൃതി, വിസ്മൃതി, അസ്്തിത്വം, കുറ്റബോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. മിക്കവാറും എല്ലാ പുസ്തകങ്ങളിലും പാരീസ് നഗരം ഒരു പ്രധാന ബിംബമായിരുന്നു.

മിസിംഗ് പേഴ്‌സണാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഓര്‍മ നഷ്ടപ്പെടുന്ന ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ പ്രശംസ നേടി.

ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രിക്‌സ് മോണ്ടിയല്‍ സിനോ ദെല്‍ ഡുക, പ്രിക്‌സ് ഗോണ്‍കോര്‍ട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

Wednesday 8 October 2014

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌

LATEST NEWS
  Oct 08, 2014

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌


സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേര്‍ണര്‍, ജര്‍മന്‍ ഗവേഷകന്‍ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സൂക്ഷ്മ ദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം. 


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • നീലവെളിച്ച'ത്തിന് ഭൗതികശാസ്ത്ര നൊബേല്‍


    സ്റ്റോക്ക്‌ഹോം:
    നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014-ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരത്തുകയുള്ള സമ്മാനം പങ്കിട്ടത്.
    ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്നനിലയ്ക്ക് നീല ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു.

Friday 3 October 2014

GHS PERDALA യില്‍ OCTOBER 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു.  അസംബ്ലിക്ക് ശേഷം ഗാന്ധി ഹാളില്‍ സര്‍വ്വമത പ്രാര്‍ത്ഥന ഗാന്ധി അനുസ്മരണം മധുര പലഹാര വിതരണം എന്നിവ നടത്തി.
ചിത്രങ്ങള്‍ക്ക് Photos കാണുക