Wednesday, 8 October 2014

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌

LATEST NEWS
  Oct 08, 2014

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌


സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേര്‍ണര്‍, ജര്‍മന്‍ ഗവേഷകന്‍ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സൂക്ഷ്മ ദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം. 


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • നീലവെളിച്ച'ത്തിന് ഭൗതികശാസ്ത്ര നൊബേല്‍


    സ്റ്റോക്ക്‌ഹോം:
    നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014-ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരത്തുകയുള്ള സമ്മാനം പങ്കിട്ടത്.
    ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്നനിലയ്ക്ക് നീല ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു.

    1990-കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡി.ക്ക് രൂപംനല്‍കിയത്. പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്.

    നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീലവെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചെലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്.

    അകസാകി, അമാനോ എന്നിവര്‍ ജപ്പാനിലെ നഗോയാ സര്‍വകലാശാലയില്‍ സംയുക്തമായി നടത്തിയ ഗവേഷണമാണ് പുതിയ എല്‍.ഇ.ഡി. വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഇരുപതാം നൂറ്റാണ്ടിന് വെളിച്ചംകാട്ടിയത് ഫിലമെന്റ് ഉപയോഗിച്ചുള്ള ലൈറ്റ് ബള്‍ബുകള്‍ ആയിരുന്നെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വെളിച്ചം നല്‍കുന്നത് എല്‍.ഇ.ഡി. ലൈറ്റുകളാണ്.

    കൂടുതല്‍ പ്രകാശം, കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം- ഇതാണ് എല്‍.ഇ.ഡി. ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി. ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്.

    1929-ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964-ല്‍ നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി.നേടിയത്. 1960-ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി. നേടിയത്. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.

    ജപ്പാനിലെ ഇകാറ്റയില്‍ 1954-ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994-ലാണ് പിഎച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം യു.എസ്.
    പൗരനാണ്. 

No comments:

Post a Comment