സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച്
സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ
ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍,
ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക്
തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്.
1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്മൃതി, വിസ്മൃതി, അസ്്തിത്വം, കുറ്റബോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. മിക്കവാറും എല്ലാ പുസ്തകങ്ങളിലും പാരീസ് നഗരം ഒരു പ്രധാന ബിംബമായിരുന്നു.
മിസിംഗ് പേഴ്‌സണാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഓര്‍മ നഷ്ടപ്പെടുന്ന ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ പ്രശംസ നേടി.
ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രിക്‌സ് മോണ്ടിയല്‍ സിനോ ദെല്‍ ഡുക, പ്രിക്‌സ് ഗോണ്‍കോര്‍ട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

No comments:
Post a Comment