Friday 19 September 2014

 
LATEST NEWS
  Sep 20, 2014
അഭിപ്രായം കുറിക്കാം; ഐ.എസ്.ആര്‍.ഒ.യുടെ സമ്മാനം നേടാം
 
 
ഇനി 4 നാള്‍


ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം നിര്‍ണായകഘട്ടത്തിലേക്ക് കടക്കാന്‍ നാലുനാള്‍ മാത്രമിരിക്കെ, രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെ ആവേശത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. 'ചിയര്‍ ഇന്ത്യ ടു മാര്‍സ്' എന്ന മത്സരത്തിലൂടെ ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.)യാണ് ഇതിന് അവസരമൊരുക്കുന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കുമാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ(എം.ഒ.എം.)പ്പറ്റി അഭിപ്രായങ്ങള്‍, ഇന്‍ഫോഗ്രാഫിക്‌സ്, വീഡിയോ എന്നിവയൊക്കെ ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് പേജില്‍ സമര്‍പ്പിക്കാം. സപ്തംബര്‍ 20 മുതല്‍ 23 വരെ ദിവസവും മല്‍സരമുണ്ട്.

ആദ്യദിനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പകല്‍ രണ്ടിനകം സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് 'പോസ്റ്റ്' ചെയ്യേണ്ടത്. സൃഷ്ടികള്‍ക്ക് കിട്ടുന്ന 'ലൈക്കു'കളുടെ എണ്ണം വിജയിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമായിരിക്കും. വിജയിക്ക് ഐ.എസ്.ആര്‍.ഒ.യുടെ സവിശേഷ സമ്മാനം തപാലിലൂടെ എത്തിക്കും.

No comments:

Post a Comment