Wednesday, 31 December 2014
Friday, 26 December 2014
Friday, 28 November 2014
Friday, 10 October 2014
LATEST NEWS
Oct 10, 2014
സ്‌റ്റോക്ക് ഹോം: ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല
യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും
വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.
Thursday, 9 October 2014
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മോദിയാനോയ്ക്ക്
സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച്
സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ
ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍,
ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക്
തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്.
1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്മൃതി, വിസ്മൃതി, അസ്്തിത്വം, കുറ്റബോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. മിക്കവാറും എല്ലാ പുസ്തകങ്ങളിലും പാരീസ് നഗരം ഒരു പ്രധാന ബിംബമായിരുന്നു.
മിസിംഗ് പേഴ്‌സണാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഓര്‍മ നഷ്ടപ്പെടുന്ന ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ പ്രശംസ നേടി.
ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രിക്‌സ് മോണ്ടിയല്‍ സിനോ ദെല്‍ ഡുക, പ്രിക്‌സ് ഗോണ്‍കോര്‍ട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.
1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്. 41 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ്, സ്പാനീഷ്, സ്വീഡീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്മൃതി, വിസ്മൃതി, അസ്്തിത്വം, കുറ്റബോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. മിക്കവാറും എല്ലാ പുസ്തകങ്ങളിലും പാരീസ് നഗരം ഒരു പ്രധാന ബിംബമായിരുന്നു.
മിസിംഗ് പേഴ്‌സണാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ഓര്‍മ നഷ്ടപ്പെടുന്ന ഒരു ഡിറ്റക്ടീവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ പ്രശംസ നേടി.
ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രിക്‌സ് മോണ്ടിയല്‍ സിനോ ദെല്‍ ഡുക, പ്രിക്‌സ് ഗോണ്‍കോര്‍ട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.
Wednesday, 8 October 2014
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്
- നീലവെളിച്ച'ത്തിന് ഭൗതികശാസ്ത്ര നൊബേല്‍
സ്റ്റോക്ക്‌ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014-ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരത്തുകയുള്ള സമ്മാനം പങ്കിട്ടത്.
ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്നനിലയ്ക്ക് നീല ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു.
Sunday, 5 October 2014
Friday, 3 October 2014
Tuesday, 30 September 2014
Thursday, 25 September 2014
LATEST NEWS
Sep 25, 2014
കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാദൗത്യമായ 'മംഗള്‍യാന്‍' പകര്‍ത്തിയ ആദ്യ ദൃശ്യം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ചൊവ്വാപ്രതലത്തിന്റെ ചിത്രമാണത്.
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (മോം) എന്ന മംഗള്‍യാന്‍ പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ചൊവ്വയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് ചിത്രങ്ങള്‍ മംഗള്‍യാന്‍ അയച്ചതായും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, വ്യാഴാഴ്ച പകല്‍ 11.20 ഓടെയാണ് മംഗള്‍യാനില്‍നിന്നുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്.
വളരെ അകലെ നിന്നുള്ളതാകയാല്‍ അത്ര വ്യക്തതയുള്ള ചിത്രമല്ല പുറത്തുവന്നിരിക്കുന്നത്.
സ്വന്തം പേടകത്തെ വിദൂരഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിജയിച്ചതിലൂടെ ഇന്ത്യ വന്‍കുതിപ്പാണ് നടത്തിയത്. അവിടെനിന്ന് ചിത്രം ഭൂമിയിലെത്തി തുടങ്ങിയതോടെ മംഗള്‍യാന്‍ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇതുവരെ ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യദൗത്യം വിജയകരമായി ചൊവ്വയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയാണ് പ്രഥമദൗത്യം ചൊവ്വയില്‍ എത്തിച്ച ഏക രാഷ്ട്രം. മാത്രമല്ല, ചൊവ്വയിലെത്തിയ ആദ്യ ഏഷ്യന്‍ രാജ്യവും ഇന്ത്യയാണ്.
റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ കഴിഞ്ഞാല്‍, ചൊവ്വയില്‍ സ്വന്തം പേടകമെത്തിച്ച നാലാമത്തെ ശക്തിയായി മംഗള്‍യാനിലൂടെ ഇന്ത്യ മാറി.
2013 നവംബര്‍ 5 നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി-സി25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഡിസംബര്‍ ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സൗരഭ്രമണപഥത്തിലെത്തി. 65 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയില്‍ വിജയകരമായി എത്തിയത്.
Wednesday, 24 September 2014
മാർസ് ഓർബിറ്റർ മിഷൻ
2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ (ഇംഗ്ലീഷ്: Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.[8] കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.[9][10][11] 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .[13]
Monday, 22 September 2014
LATEST NEWS
Sep 22, 2014
മംഗള്‍യാന്‍: 'പരീക്ഷണ ജ്വലനം' വിജയം
ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.
ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.
വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.
പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.
Friday, 19 September 2014
LATEST NEWS
Sep 20, 2014
അഭിപ്രായം കുറിക്കാം; ഐ.എസ്.ആര്‍.ഒ.യുടെ സമ്മാനം നേടാം
ഇനി 4 നാള്‍
ഇന്ത്യന്‍ പൗരന്മാര്‍ക്കുമാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ(എം.ഒ.എം.)പ്പറ്റി അഭിപ്രായങ്ങള്‍, ഇന്‍ഫോഗ്രാഫിക്‌സ്, വീഡിയോ എന്നിവയൊക്കെ ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് പേജില്‍ സമര്‍പ്പിക്കാം. സപ്തംബര്‍ 20 മുതല്‍ 23 വരെ ദിവസവും മല്‍സരമുണ്ട്.
ആദ്യദിനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പകല്‍ രണ്ടിനകം സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് 'പോസ്റ്റ്' ചെയ്യേണ്ടത്. സൃഷ്ടികള്‍ക്ക് കിട്ടുന്ന 'ലൈക്കു'കളുടെ എണ്ണം വിജയിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമായിരിക്കും. വിജയിക്ക് ഐ.എസ്.ആര്‍.ഒ.യുടെ സവിശേഷ സമ്മാനം തപാലിലൂടെ എത്തിക്കും.
Friday, 5 September 2014
Thursday, 4 September 2014
Onam Festival - Pookalam competition - I Place X A |
|
|
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍പ്പിക്കുവാനുള്ള ഒരുക്കങ്ങള്‍ സ്കൂളില്‍ പൂര്‍ത്തിയാക്കി.
ഓണാഘോഷ പരിപാടികള്‍ സ്കൂളില്‍ ആരംഭിച്ചു.
കുട്ടികള്‍ ക്ലാസ്സടിസ്ഥാനത്തില്‍ പൂക്കളം തീര്‍ത്തു.Monday, 1 September 2014
Sunday, 31 August 2014
Wednesday, 27 August 2014
Tuesday, 26 August 2014
Monday, 25 August 2014
മദര്‍ തെരേസ
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[1] മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംക്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു.
Sunday, 24 August 2014
ഇന്‍കം ടാക്സ് പ്രതിമാസ ഡിഡക്ഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി
ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍
കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും
തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്"
തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള
ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം
മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്. വരാന്‍ പോകുന്ന വര്‍ഷം
ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം
കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍
കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി
കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍"
ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും
കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി
ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ
ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും
സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍
സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച്
Saturday, 23 August 2014
അദ്ധ്യാപകരുടെ ശ്രദ്ധക്ക്
പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍
ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന
കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു.
ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ്
സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം
അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും
അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും
മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം
അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന്
തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന്
നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട്
കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ
അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട്
കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു
എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും
കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ
അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള
ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ
നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.
Friday, 22 August 2014
Subscribe to:
Posts (Atom)